You are Here : Home / News Plus

റോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരെന്ന് രാജ്‌നാഥ് സിങ്

Text Size  

Story Dated: Thursday, September 21, 2017 11:02 hrs UTC

അഭയം ആപേക്ഷിക്കാന്‍ റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മ്യാന്‍മാര്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ അവരെ മടക്കി അയയ്ക്കുന്നതിനെ ഇവിടെയുള്ളവര്‍ തടയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും 1951 ലെ യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനിലെ അന്തര്‍ദേശിയ കരാറില്‍ ഇന്ത്യ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലെത്തുന്നത് രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിന്‌ പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.