You are Here : Home / News Plus

മെഡിക്കല്‍ കോഴ; മുന്‍ ഹൈക്കോടതി ജഡ്ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Thursday, September 21, 2017 11:04 hrs UTC

സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കാനായി കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ ഒറീസ ഹൈക്കോടതി ജഡ്ജി ഇഷ്രാത് മസ്‌റൂര്‍ ഖുദ്ദുസിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മസ്‌റൂര്‍ ഖുദ്ദുസിയെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ കേസെടുത്തിരുന്നത്. ഇയാള്‍ക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമകളായ ബി.പി യാദവ്, പലാഷ് യാദവ് എന്നിവരെയും ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാള്‍, രാംദേവ് സരസ്വത് എന്നിവരെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.