You are Here : Home / News Plus

ആർജവവും ധൈര്യവുമുള്ള വ്യക്തിയാണ് കമൽഹാസൻ

Text Size  

Story Dated: Thursday, September 21, 2017 11:43 hrs UTC

ചെന്നൈയി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാൾ, നടൻ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി.ഉച്ചയോടെ എത്തിയ കേജ്‍രിവാളിനെ കമലിന്റെ മകൾ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ആർജവവും ധൈര്യവുമുള്ള വ്യക്തിയാണ് കമൽഹാസൻ. കമൽ ഹാസന്റെ സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. രാജ്യം അഴിമതിയും വർഗീയതയും അഭിമുഖീകരിക്കുമ്പോൾ സമാന മനസ്കരുടെ കൂടിച്ചേരലും ചർച്ചയും ആവശ്യമാണ്. ഞങ്ങൾ തമ്മിൽ വളരെ മികച്ച കൂടിക്കാഴ്ചയാണ് നടന്നത്. വർഗീയ ശക്തികൾ രാജ്യത്ത് മഹാമാരിയായി പടരുന്നത് ജനം തിരിച്ചറിയുന്നത് നല്ല കാര്യമാണ്. ഞങ്ങൾ തമ്മിൽ ഇനിയും കൂടിക്കാഴ്ചകൾ നടത്തും. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.