You are Here : Home / News Plus

ഏഷ്യാനെറ്റ്‌ ആലപ്പുഴ ബ്യൂറോ ഓഫീസിന്‌ നേരെ ആക്രമണം

Text Size  

Story Dated: Thursday, September 21, 2017 11:48 hrs UTC

ആലപ്പുഴ: ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ അജ്ഞാത സംഘം ആക്രമണം നടത്തിയത്‌. ഓഫീസിന്‌ പുറത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദ്‌ ഓഫീസിലുണ്ടായിരുന്നു. പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ്‌ പുറത്ത്‌ വിട്ട്‌ വാര്‍ത്തയുടെ പ്രത്യാഘാതമാണ്‌ ആക്രണത്തിന്‌ പിന്നിലെന്നാണ്‌ സൂചന. സംഭവത്തില്‍ പ്രത്യേക അന്വേഷമ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ഐജിക്ക്‌ നിര്‍ദ്ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.