You are Here : Home / News Plus

കെഎം മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഇപി ജയരാജന്‍

Text Size  

Story Dated: Thursday, September 28, 2017 09:54 hrs UTC

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജൻ. ഇക്കാര്യത്തിൽ കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയ ജയരാജൻ, ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന ആളാണ് മാണിയെന്ന് വ്യ.ക്തമാക്കുകയും ചെയ്തു. കെ എം മാണിയെ പൂർ‍ണ്ണമായും തള്ളി സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയെങ്കിലും മാണിയെ തള്ളാൻ സി പി എം തയ്യാറല്ല. മാണിക്കെതിരെ ഉയ‍ർന്ന അഴിമതി ആരോപണങ്ങളൊന്നും മുന്നണിപ്രവേശനത്തിന് തടസമല്ലെന്ന വ്യക്തമാക്കി കേരളകോൺഗ്രസിന്റെ മുന്നണി പ്രവേശനം സി പി എം ആഗ്രഹിക്കുന്നുവെന്ന് ഇ പി ജയരാജൻ പറയാതെ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.