You are Here : Home / News Plus

മാന്ദ്യം താത്കാലികം, ജിഎസ്ടി നേട്ടമാകും- ലോകബാങ്ക്

Text Size  

Story Dated: Friday, October 06, 2017 08:28 hrs UTC

ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമാണെന്ന് ലോകബാങ്ക്. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ഇന്ത്യ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അഭിപ്രായപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന മുരടിപ്പ്‌ താല്‍കാലികമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത്തരമൊരു മന്ദത സ്വാഭാവികമാണ്. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള നടപടികള്‍ മൂലം ഉണ്ടാവുന്നതാണിത്. ഈ സ്ഥിതി മാറുകയും ജിഎസ്ടി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.