You are Here : Home / News Plus

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറിയെ നീക്കി

Text Size  

Story Dated: Tuesday, January 09, 2018 11:38 hrs UTC

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തില്‍ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തു നിന്നു നീക്കി. സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ കെ പ്രേമനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. സിപിഎം പാനൂർ ഏരിയാ കമ്മറ്റിയുടേതാണ് തീരുമാനം.

പാർട്ടി അനുമതിയില്ലാതെ ആർഎസ്എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയിൽ സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി പങ്കെടുത്തത് വിവാദമായിരുന്നു.  പാർട്ടിയുടെ അറിവില്ലാതെയാണ് പരിപാടി പങ്കെടുത്തത് എന്നും വിഷയത്തിൽ ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും സിപിഎം ഏരിയാ  നേതൃത്വത്തിന്റെ അറിവോടെയല്ല പ്രേമൻ ചടങ്ങിനെത്തിയതെന്നും വിഷയം അന്വേഷിക്കുമെന്നും  പാനൂർ ഏരിയാ സെക്രട്ടറി കെഇ കു‍ഞ്ഞബദ്ദുള്ള വ്യക്തമാക്കിയിരുന്നു.

ആർഎസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂർ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ പ്രേമൻ പങ്കെടുത്തത്.  2013ൽ പാനൂർ പഞ്ചായത്തിൽ കോൺഗ്രസിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേർന്ന് പ്രവർത്തിച്ചതിന് അന്ന് പഞ്ചായത്ത് മെമ്പറും ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെ  സിപിഎം ബ്രാ‍ഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.