You are Here : Home / News Plus

ജെഡിയു എൽഡിഎഫിലേക്ക്

Text Size  

Story Dated: Thursday, January 11, 2018 08:42 hrs UTC

ജെഡിയുവിന്‍റെ മുന്നണിമാറ്റം സ്ഥീരീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജെഡിയുവിന്‍റെ എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ല സെക്രെട്ടറിമാരും തീരുമാനത്തെ അനുകൂലിച്ചു. അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമാകും. ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ബിജെപിയോടൊപ്പം ചേര്‍ന്ന ജെഡിയുവിന്‍റെ എംപിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ ജെഡിയുവിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഎം എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.