You are Here : Home / News Plus

ശ്രീജിവിന്റെ മരണം സി ബി ഐ അന്വേഷിക്കും

Text Size  

Story Dated: Monday, January 15, 2018 09:25 hrs UTC

പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. സി ബി ഐ ഡയറക്ടറുമായി ജിതേന്ദ്ര സിങ് ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യും. ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് 766 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍നിന്നും വന്‍ പിന്തുണയാണ് ശ്രീജിത്തിനും സഹനസമരത്തിനും ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.