You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി

Text Size  

Story Dated: Wednesday, January 17, 2018 07:57 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി. ഇതു സംബന്ധിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങള്‍ അന്വേഷണ സംഘം മന:പൂര്‍വം ചോര്‍ത്തി നല്‍കുകയായിരുന്നെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പ്രതികള്‍ തന്നെയാണെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.