You are Here : Home / News Plus

എ.കെ.ശശീന്ദ്രന് ജാമ്യം

Text Size  

Story Dated: Wednesday, January 17, 2018 07:59 hrs UTC

Asianet News - Malayalam മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: എകെ ശശീന്ദ്രന By Web Desk | 01:16 PM January 17, 2018 മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ കെ ശശീന്ദ്രന് ജാമ്യം Highlights തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ ശശീന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ വച്ച് മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ ശശീന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി കേസിലെ പ്രതിയായ യുവതി നൽകിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. കേസ് പിൻവലിക്കാനായി നേരത്തെ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹൈക്കോടതി അനുമതി നൽകാത്തതിനെ തുടർന്ന് യുവതി അപേക്ഷ പിൻവലിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.