You are Here : Home / News Plus

ഹരിയാന പീഡനം: പ്രതിയുടെ മൃതദേഹം പരിക്കോടെ കനാലില്‍

Text Size  

Story Dated: Wednesday, January 17, 2018 08:12 hrs UTC

ഹരിയാനയിലെ നിര്‍ഭയ മോഡല്‍ കൊലപാതകത്തില്‍ സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. 15 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തവരില്‍ പ്രധാനിയെന്ന് പൊലീസ് കരുതുന്ന പന്ത്രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന് അര്‍ധനഗ്നയായ നിലയിലായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. സമാനമായാണ് മുഖ്യപ്രതിയുടെ മൃതശരീരവും ബുധഖേര വില്ലേജിലെ ഒരു കനാലില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍. കേസില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാനപ്രതിയായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ശക്തമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.