അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയാവാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരുമിച്ച് വരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചു. ഇതോടെ ഐ.പി.എല്‍ ഏഴാം പതിപ്പിന്റെ മല്‍സരവേദി വിദേശത്തേക്ക് മാറ്റിയേക്കും. ദക്ഷിണാഫ്രിക്കയാണ് വേദിയെന്ന് സൂചനയുണ്ട്. 2009ല്‍ ഐ.പി.എല്ലിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ചിരുന്നു.
Comments