രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി (എ.എ.പി) മുന്നിട്ടുനില്‍ക്കുന്നു. രാവിലെ 9.00 മണിക്കുള്ള നില അനുസരിച്ച് എ.എ.എ.പി. 29 സീറ്റിലും മുഖ്യപ്രതിയോഗിയായ ബി.ജെ.പി 13 സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 5 സീറ്റില്‍ മാത്രമാണ്. കനത്ത സുരക്ഷയില്‍ രാവിലെ എട്ടിന് 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 70 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Comments