നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് ആന്റ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു ജിദ്ദയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അന്‍വര്‍ അലിയെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു.ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തു റാക്കറ്റിന്‍െറ ഇടനിലക്കാരനാണ് അലിയെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളെ ഉച്ചയോടെ എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.
Comments