തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് മെഡല്‍ നേട്ടങ്ങളുടെ ദിനമായിരുന്നു. അത്ലറ്റിക്സ് ഇനങ്ങളില്‍ കേരളം മികവ് പുലര്‍ത്തി. ലോങ് ജംപില്‍ കേരളത്തിന്‍െറ വി. നീന സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്‍െറ എം.എ. പ്രജുഷ വെള്ളി നേടുകയും ചെയ്തു. ഇതോടെ കേരളം 27 സ്വര്‍ണം കരസ്ഥമാക്കി.
വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്‍െറ അനില്‍ഡ തോമസ് സ്വര്‍ണം നേടി. 52.71 സെക്കന്റിലായിരുന്നു അനില്‍ഡയുടെ കുതിപ്പ്. കെ.എം. ബീനാമോളുടെ പേരിലുള്ള ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്താണ് അനില്‍ഡ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കേരളത്തിന്‍െറ അനു രാഘവന് വെള്ളി നേടി. 54.38 സെക്കന്‍ഡിലായിരുന്നു അനു രാഘവന്‍െറ വെള്ളി നേട്ടം.
പോള്‍വാള്‍ട്ടില്‍ കേരളത്തിന്‍െറ ദിജ വെള്ളി കരസ്ഥമാക്കി. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്‍െറ സജീഷ് ജോസഫ് വെള്ളി നേടി. ജൂഡോ 73 കിലോ വിഭാഗത്തില്‍ കേരളത്തിന്‍െറ മാര്ട്ടിന് ബെന്നിക്ക് വെങ്കലം ലഭിച്ചു. ജൂഡോയിലെ കേരളത്തിന്‍െറ രണ്ടാം വെങ്കലാമാണിത്. പുരുഷന്മാരുടെ 400 മീറ്ററില്‍ സര്‍വീസസിന്‍െറ ആരോഗ്യ രാജീവ് സ്വര്‍ണം നേടി. ഈയിനത്തില്‍ കേരളത്തിനു മെഡലൊന്നും ലഭിച്ചില്ല. വനിതാ ബോക്സിംഗില്‍ കേരളത്തിന്‍െറ മീനാകുമാരി സെമിയില്‍ പ്രവേശിച്ചു.
കനോയിംഗില്‍ കേരളത്തിന്‍െറ നിത്യാ കുര്യോക്കോസിനു സ്വര്‍ണം ലഭിച്ചു. വനിതാ വിഭാഗം സിംഗിള്സിലാണു നിത്യ സ്വര്‍ണത്തിലേക്ക് തുഴഞ്ഞത്. നിത്യാ കുര്യാക്കോസിന്‍െറ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തേ കനോയിങ്ങ് 500 മീറ്റര്‍ ഇനത്തില്‍ സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടിയിരുന്നു.
27സ്വര്‍ണവും 29 വെള്ളിയും 34 വെങ്കലവുമടക്കം ആകെ 90 മെഡലുകളാണ് കേരളം ഇതു വരെ നേടിയിട്ടുള്ളത്.
Comments