ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ആര് എസ് എസ്. മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര് എസ് എസ് വിമര്‍ശം ഉന്നയിച്ചിട്ടുള്ളത്. കിരണ്‍ ബേദിയെ അവസാന നിമിഷം കെട്ടിയിറക്കിയതാണ് ബി ജെ പി നേരിട്ട പരാജയത്തിന്റെ പ്രധാന കാരണമെന്ന് ലേഖനത്തില്‍ പറയുന്നു. മോശമായ പ്രചാരണമാണ് ഡല്‍ഹിയില്‍ ബി ജെ പി നടത്തിയതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. നേരത്തെ ആര് എസ് എസ് നേതൃത്വവും ബി ജെ പിക്കെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
Comments