സി.പി.എം ത്രിപുര സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി മൂന്നാം തവണയും ബിജന്‍ ധറിനെ തെരഞ്ഞെടുത്തു. പുതിയ 80 അംഗ സംസ്ഥാന കമ്മിറ്റിയും 13 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും നിലവില്‍ വന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്.
പാര്‍ട്ടിയിലെ ശുദ്ധീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജന്‍ ധര് പറഞ്ഞു. പാര്‍ട്ടി അംഗങ്ങളില്‍ 11,055 പേരുടെ വര്‍ധനവുണ്ടായി. 707 അംഗങ്ങളെ വിവിധ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 7,072 പേര് അംഗത്വം പുതുക്കിയില്ലെന്നും ബിജന്‍ ധര് അറിയിച്ചു. സി.പി.എമ്മിന്‍െറ 21ാം സംസ്ഥാന സമ്മേളനമാണ് സമാപിച്ചത്.
Comments