നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായിച്ചേര്ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയിലുണ്ടായ ഭിന്നത പുറത്തേക്ക്. സ്ഥാനാര്‍ഥിനിര്‍ണയം, മന്ത്രിസഭാ രൂപവത്കരണം, ഭാവിരാഷ്ട്രീയം, കെജ്രിവാളിന്റെ ദേശീയ കണ്‍വീനര്‍ സ്ഥാനം എന്നിവയെച്ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്ക് വ്യത്യസ്ത നിലപാടാണ്.
വ്യാഴാഴ്ച ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവരാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിനിര്‍ണയം, ഭാവിരാഷ്ട്രീയം എന്നിവ സംബന്ധിച്ച് വ്യത്യസ്താഭിപ്രായം രേഖപ്പെടുത്തിയത്. ഇവര്‍ പാര്‍ട്ടി ഓംബുഡ്സ്മാന് അയച്ച രണ്ട് കത്തുകള്‍ പുറത്തുവന്നു. യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഒന്നിച്ചും പ്രശാന്ത് ഭൂഷണ് ഒറ്റക്കും അയച്ച കത്തുകളാണ് പുറത്തുവന്നത്.
Comments