You are Here : Home / News Plus

സി.ഡിയില്‍ ഡി.ജി.പിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, March 06, 2015 03:40 hrs UTC

തിരുവനന്തപുരം: പി.സി. ജോര്‍ജ് കൈമാറിയ സി.ഡിയില്‍ ഡി.ജി.പിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ കമ്മീഷണറുടെയും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെയും സംഭാഷണം മാത്രമാണ് സി.ഡിയിലെ ഉള്ളടക്കം. കേസ് നന്നായി പോകണമെന്ന പി.സി. ജോര്‍ജിന്‍റെ ആത്മാര്‍ഥതയില്‍ സന്തോഷമുണ്ട്. കേസ് അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തുന്നത് തടയാന്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്‍െറ തെളിവായ ഫോണ്‍ സംഭാഷണം ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറിയിരുന്നു. തെളിവുകള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു. സംഭാഷണമടങ്ങിയ സി.ഡിയും വിശദമായ കത്തുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.
നിസാമിനെ സഹായിച്ചതിന്‍റെ പേരില്‍ ഇപ്പോള്‍ ജേക്കബ് ജോബിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. അത് ശരിയല്ലെന്നും ഡി.ജി.പിക്കെതിരെ നടപടി വേണമെന്നും സി.ഡിക്കൊപ്പം നല്‍കിയ കത്തില്‍ പി.സി. ജോര്‍ജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.