You are Here : Home / News Plus

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

Text Size  

Story Dated: Saturday, March 07, 2015 06:01 hrs UTC

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ (66) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍ എംഎല്‍എ എന്നിവര്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി എം കെ മുനീര്‍ ബംഗളൂരുവിലെ ആസ്പത്രിയിലെത്തി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുമായി സംസാരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.