You are Here : Home / News Plus

മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി

Text Size  

Story Dated: Saturday, March 07, 2015 08:47 hrs UTC

കാര്‍ത്തികേയന്‍റെ നിര്യാണത്തോടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സുധാകരനും ബെന്നി ബഹനാനും ബംഗളൂരുവിലേക്ക് തിരിക്കും.കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണി രണ്ടു മിനിറ്റ് മാത്രമായിരുന്നു ചടങ്ങില്‍ സംസാരിച്ചത്. എ കെ ആന്റണി ഡല്‍ഹിക്കുള്ള പരിപാടി റദ്ദു ചെയ്ത് തിരുവനന്തപുരത്തേക്ക് മടങ്ങി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും തിരുവനന്തപുരത്തേക്ക് മടങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.