മുന്‍ എം.പി ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന തമിഴ്നാട്ടിലെ ആര്.കെ നഗര്‍ നിയമസഭാ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 12ന് തന്നെ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 17ന് വോട്ടെണ്ണും.
Comments