മലപ്പുറത്ത് ടികെ ഹംസക്ക് മുന്‍തൂക്കം നല്കുന്ന മൂന്ന് അംഗ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പികെ കുഞ്ഞാലിക്കുട്ടിക്ക് കെഎം മാണി പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ പ്രാദേശിക സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിനെതിരെ ബിജെപിയില്‍ വിമര്‍ശനം ശക്തമാകുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിടിക്കാന്‍ ടി കെ ഹംസയെ ഇറക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ അനാരോഗ്യം പറഞ്ഞ് ഹംസ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ടികെ ഹംസ പിന്മാറിയാല് പട്ടികയിലുള്ള ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എംബി ഫൈസല്‍, മങ്കടയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടികെ റഷീദലി എന്നിവരെ പരിഗണിക്കും. നാളെ കോടിയേരിയുടെ നേതൃത്വത്തില്‍ ചേരുന്ന ജില്ലാ കമ്മിറ്റി മൂന്നംഗ പട്ടിക ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
Comments