ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിരപ്പള്ളി പദ്ധതിയിൽ സമവായമുണ്ടാക്കാൻ സിപിഐ ഉൾപ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കായകംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടുപോണോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു വരൾച്ചയിൽ അണക്കെട്ടുകളിൽ നിന്ന് 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഇത്തതവണ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.
Comments