തിരുവനന്തപുരം: നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍ ജിഷ്ണു പ്രണോയ് കേസില്‍ അറസ്റ്റിലായി. കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായി . കോയമ്പത്തൂരിന് സമീപത്തെ അന്നൂറില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായ അഡ്വ. കെപി ഉദയഭാനു ഇക്കാര്യം റിപ്പോര്‍ട്ടരോട് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശക്തിവേലിന്റെ അച്ഛന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോയമ്പത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്. പൊലീസ് പിടിയിലായ ശക്തിവേലിനെ ഇന്നുതന്നെ ഇരിങ്ങാലക്കുടയിലെത്തിക്കും.
Comments