കൊല്ലം കുന്നിക്കോട് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. പത്തനാപുരം സ്വദേശി ആബുലന്‍സ് െ്രെഡവര്‍ സുബിന് തോമസ് കോശിയും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന പത്തനാപുരം സ്വദേശി ഫാത്തിമ ബീവിയും കൊച്ചുമകന് ശരീഫുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുന്നിക്കോട് പച്ചിലവളവ് ജംഗ്ഷനില്‍ പള്ളിക്കു സമീപമായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സും കൊല്ലത്ത് നിന്ന് പുനലൂര്‍ പോകുന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ചത്.
Comments