മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമാ താരമായി മാറിയ മുന്‍ഷി വേണു (വേണു നാരായണന്) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. പിന്നീട് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച നടക്കും.
Comments