അടിമാലി: ഇടുക്കി ജില്ലാ സബ് കളക്ടര്‍ വെറും ചെറ്റയാണെന്ന് മണി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടര്‍ കഴിവുകെട്ടവനാണ്. സബ് കളക് ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണം. ചെന്നിത്തലയ്ക്കും ആര്.എസ്.എസ് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തില്‍ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിക്കുന്ന രീതിയിലും മണി സംസാരിച്ചു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മണിയുടെ പരാമര്‍ശം. വി.എസിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പക്കലിനെത്തിയ കെ.സുരേഷ്കുമാറിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ അദ്ദേഹം അഴിച്ചുവിട്ടു. സുരേഷ് കുമാര്‍ വെറും കള്ളുകുടിയനാണ്. മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്സ് കണക്കിനായിരുന്നു ബ്രാന്‍ഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്.
Comments