മന്ത്രി എം എം മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തോടായിരുന്നു കാനത്തിന്റെ പ്രതികരണം. വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്നും കാനം പറഞ്ഞു. വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം.എം മണിയെമുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിച്ചിരുന്നു. മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments