കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഇതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി. അതേസമയം, കൈയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കള്ളവിദ്യയിലൂടെ കൈയേറ്റത്തിന് പുറപ്പെട്ടാല്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ അത് തിരിച്ചുനല്‍കുന്നതാണ് നല്ലതെന്നു പിണറായി വ്യക്തമാക്കി. ഭൂമി കൈയേറിയിട്ട് തിരിച്ചുപിടിക്കാന്‍ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി കട്ടപ്പനയില്‍ പട്ടയവിതരണത്തിന് എത്തിയതായിരുന്നു പിണറായി.
Comments