പാകിസ്താനിലേക്ക് ഇറാന്റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുനാളുകളായി അത്ര സുഖകരമായ അവസ്ഥയിലല്ല. ഇറാന്- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സിസ്റ്റാന്‍- ബലുചിസ്താന്‍ അതിര്‍ത്തിയില്‍ അടുത്തിടെ പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരരായ ജെയ്ഷെ അല്‍ അദില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 10 ഇറാനിയന്‍ അതിര്‍ത്തി സുരക്ഷ പോലീസ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇറാന്റെ പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.
Comments