ന്യൂഡൽഹി: സിയാച്ചിൻ മേഖലയിൽ പാക്ക് വ്യോമസേന യുദ്ധവിമാനം പറത്തി. പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്.സൈനികാഭ്യാസത്തിന്റെ ഭാഗമായി പാക്ക് മിറാഷ് ജെറ്റുകൾ സിയാച്ചിനു സമീപം അഭ്യാസം നടത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു പാക്ക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാൻ യുദ്ധവിമാനം പറത്തിയിട്ടില്ലെന്നു വ്യോമസേന അറിയിച്ചു.
Comments