കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. മോദി സര്‍ക്കാര്‍ 1.37 ലക്ഷം കോടിയുടെ കള്ളപ്പണം പിടികൂടിയതായും 99 ലക്ഷം പുതിയ പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. കള്ളപ്പണം പിടികൂടുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ബഹുമുഖമായ പദ്ധതികളെല്ലാം വലിയ വിജയമായിരുന്നു. നിയമവിരുദ്ധമായ സ്വത്ത് സമ്പാദിക്കുന്നതും നിലവിലുള്ള അനധികൃത സ്വത്ത് കണ്ടെത്തുന്നതിനും അന്തര്‍ദേശീയ നികുതി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി കൊണ്ടുവന്ന ബിനാമി ഇടപാടുകള്‍ സംബന്ധിച്ച നിയമം ഈ ദിശയിലുള്ള വലിയ മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments