കേരളാ കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എല്‍.ഡി.എഫ് തയാറായിരുന്നെന്ന് മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ വാഗ്ദാനം എന്നും സുധാകരന് വെളിപ്പെടുത്തി. അന്ന് മാണി അത് കേട്ടിരുന്നെങ്കിൽ സ്വപ്നം കാണാൻ പറ്റാത്ത സ്ഥാനത്ത് മാണി എത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ കെ.എം മാണി പ്രാദേശിക സഖ്യങ്ങളുണ്ടാക്കി ഇടതു മുന്നണിയോട് അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്.
Comments