സൗദിയും യുഎഇയും ഗതാഗത ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒറ്റപ്പെട്ടു പോയ ഖത്തര്‍ നിവാസികളുടെ ആശങ്ക അകറ്റി ഖത്തര്‍ ഭരണകൂടം. യാതൊരുവിധ ഭക്ഷ്യക്ഷാമവും രാജ്യത്ത് ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ട്. ഇനി അഥവാ ഭക്ഷ്യവസ്തുകള്ക്ക് ക്ഷാമം നേരിട്ടാല്‍ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമീര്‍ വ്യക്തമാക്കി.
Comments