കന്നുകാലി വില്‍പ്പന നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലേയ്ക്കുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കശാപ്പ് നിയന്ത്രണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഭരണഘടനയുടെ ലംഘനവും പൗരാവകാശത്തിലേക്കുള്ള കൈകടത്തലുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ഏഴാമത്തെ ആര്‍ട്ടിക്കിളില്‍ പറയുന്നത് പ്രകാരം മൃഗ സംരക്ഷണവും പരിപാലനവും സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താനോ ഏകപക്ഷീയമായി ഭേദഗതികള്‍ വരുത്താനോ കേന്ദ്രത്തിന് അധികാരമില്ല. കേന്ദ്ര വിജ്ഞാപനത്തിലൂടെ ഗോവധ നിരോധനം എന്ന ആര്‍എസ്എസ് രഹസ്യ അജണ്ടയാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
Comments