ബിയര്‍ ,വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരന്. മെയ് 16നും 19നും പുറപ്പെടുവിച്ച വിധിക്കെതിരെയാണ് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നിയമസഭാ മാര്‍ച്ചിനിടെ സുധീരന് രൂക്ഷമായി വിമര്‍ശിച്ചത്. ഹൈകോടതി വിധിയില്‍ പാളിച്ചകള്‍ ഉണ്ടായി. ബാറുടമകള്‍ ഹാജരാക്കിയ തെറ്റായ വിജ്ഞാപനം കൃത്യമായി മനസ്സിലാക്കാതെയാണ് കേസില്‍ കോടതി വിധി പ്രസ്താവിച്ചത്. ബാറുടമകള്‍ക്ക് ഒത്താശ ചെയ്ത് നല്കുന്ന സര്‍ക്കാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ല. ബാറുടമകള്‍ പറയുന്ന കാര്യങ്ങള്‍ മാത്രം കേട്ടാണ് വിധി പറഞ്ഞത്. നിയമവാഴ്ചയുടെയും ന്യായാധിപന്മാരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം. തെറ്റ് പറ്റിയാല്‍ ചൂണ്ടിക്കാട്ടും. ഇക്കാര്യത്തില്‍ കോടതി പരിഭവിക്കേണ്ടെന്നും സുധീരന് പറഞ്ഞു.
Comments