ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി എത്തിയ തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. പാര്‍ലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 641 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. ഒമ്പത് സീറ്റുകളിലെ ഫലം മാത്രം പുറത്തുവരാനുള്ളപ്പോള്‍ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള 326 എന്ന മാര്‍ജിന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് കിട്ടില്ല.
Comments