സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനു പിന്നാലെ പുതിയ ആവശ്യവുമായി ബാറുടമകൾ. ദേശീയ-സംസ്ഥാന പാതയോരത്തുളള ത്രീസ്റ്റാറിനുമുകളിലുളള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് വേണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി മറികടക്കാൻ ഹോട്ടലിന് അരകിലേമീറ്റർ അപ്പുറത്ത് ബാർ മാത്രമായി തുറക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യ നയം കൊണ്ട് ഏറിയ പങ്ക് ഹോട്ടലുകൾക്കും പ്രയോജനമില്ലെന്നാണ് ബാർ ഉടമകളുടെ സംഘടന പറയുന്നത്.
Comments