സ്വര്‍ണം കിട്ടാന്‍ രക്ഷിതാക്കള്‍ മകളെ ബലി നല്കി. ഉത്തര്‍പ്രദേശിലെ മന്നൗജ് ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. മഹാവീര്‍ പ്രസാദ് (55), ഭാര്യ പുഷ്പ (50) എന്നിവരാണ് 15 വയസുകാരിയായ മകള്‍ കവിതയെ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ബലി നല്‍കിയത്. മകളെ ബലി നല്കിയാല് സ്വര്‍ണം ലഭിക്കുമെന്ന് വിശ്വാസത്തിലായിരുന്നു അരുംകൊല. ബലിക്കുശേഷവും സ്വര്‍ണം ലഭിക്കാതായതോടെ, മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ മന്ത്രവാദിക്കെതിരെ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Comments