ഉത്തർപ്രദേശിലെ ബിജ്നോറിൽ പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കഴുത്തറുത്ത് കൊല്ലപ്പെടുത്തി. മണ്ടാവര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സഹ്റോജ് സിംഗ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ റോഡരുകിൽ നിന്നാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Comments