യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തകര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി.1934ലെ മലങ്കര ഭരണഘടന ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. കോടതി വിധി സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. കലഹംകൊണ്ട് പ്രയോജനമില്ലെന്നുംവിധി സർക്കാർ നടപ്പാക്കിത്തരുമെന്ന് വിശ്വസിക്കുന്നുവെന്നും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്.
Comments