തന്റെ പെന്ഷന് രേഖകള്‍ തടഞ്ഞിരിക്കുകയാണെന്ന ആരോപണവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്. ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. പെന്ഷന് പേപ്പറുകള്‍ പിടിച്ച് അവര്‍ വെച്ചിരിക്കുകയാണ്. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇക്കാലമത്രയും തന്റെ പേരില്‍ തെറ്റായ ഒരു കാര്യം ചെയ്തുവെന്ന കറ വീണിട്ടില്ല. ചില ഓഫീസര്‍മാര്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ നാടകത്തിനും നിന്ന് കൊടുത്തിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. പിന്നെയെന്തിനാണ് പെന്ഷന് പേപ്പറുകള്‍ തടഞ്ഞ് വെച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments