കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ കൈകാലുകളും തലയും അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട് ചാലിയത്ത് കഴിഞ്ഞദിവസം മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്ന് ഫോറന്‍സിക് അന്വേഷണം നടത്തും. ബേപ്പൂര്‍ സി ഐ രാജേഷ്, കൊടുവള്ളി സി ഐ ബിശ്വാസ് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. കോഴിക്കോട് നിന്നും എത്തിയ സയന്റിഫിക് സംഘവും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപ ദിവസങ്ങളില്‍ കാണാതായവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Comments