വിരമിച്ച ഡിജിപി ടിപി സെന്‍കുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സെന്‍കുമാറിനെപ്പോലുള്ളവര്‍ ബിജെപിയിലേയ്ക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം പറഞ്ഞു. അടുത്തിടെ സെന്‍കുമാര്‍ പറഞ്ഞ കാര്യം കൃത്യവും വസ്തുനിഷ്ഠവുമാണ്. കേരളത്തിലെ ജനസംഖ്യ വിസ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ദീര്‍ഘകാലം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ലെന്നും കുമ്മനം പറഞ്ഞു.
Comments