തൊടുപുഴ:തൊടുപുഴയില്‍ നിന്ന് എറണാകുളത്തെ അബാദ്പ്ലാസയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടക്കുകയാണ്. തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡിയില്‍ ദിലീപിനെ വിട്ടുകൊടുത്തത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. യാത്രയിലുടനീളം ദിലീപിനു നേരെ കരിങ്കൊടിയും ഉയര്‍ത്തി. ഹോട്ടലിലെ 410 -ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ദിലീപിനെ ഹോട്ടലിലേയ്ക്ക് എത്തിച്ചത്. വന്‍ ജനസമുദ്രമാണ് ഹോട്ടലിനു ചുറ്റുമായി തടിച്ചുകൂടിയിരുന്നത്. നാട്ടുകാര്‍ കൂകി വിളിച്ചും അസഭ്യം ചൊരിഞ്ഞുമാണ് വാഹനത്തില്‍ നിന്ന് ഇറക്കിയപ്പോള്‍ ജനപ്രിയ നടനെ സ്വീകരിച്ചത്.
Comments