കുന്ദമംഗലത്തിനടുത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ സി.എം സ്കൂള്‍ വിദ്യാര്‍ഥി അബ്ദുള്‍ മജീദ് (13) ആണ് മരിച്ചത്. വയനാട് സ്വദേശിയാണ്. കാസര്‍കോട് സ്വദേശി ഷംസുദ്ദീന് ആണ് വിദ്യാര്‍ഥിയെ കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. സ്കൂളിനടുത്തുവെച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കുത്തുകയായിരുന്നു.
Comments