നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. ഇയാളുടെ ജാമ്യാപേക്ഷയില്‍ 20ന് വാദം കേള്‍ക്കും. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പരിഗണിക്കുന്നതിന് വേണ്ടിയാണ് വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് ലഭിക്കുന്ന മൊഴിക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് രഹസ്യമൊഴി നല്‍കാനാണ് പ്രതിയുടെ തീരുമാനം. സുനിയുമായി സംസാരിച്ച ശേഷം അടുത്ത ദിവസങ്ങളില്‍ അതിനുള്ള അപേക്ഷ നല്‍കുമെന്നും ഇയാളുടെ അഭിഭാഷകന് അഡ്വ.ബി.എ ആളൂര്‍ പറഞ്ഞു.
Comments