You are Here : Home / News Plus

ഇന്ത്യയെ ചൈന ആക്രമിച്ചേക്കുമെന്ന് ലോക്‌സഭയില്‍ മുലായം

Text Size  

Story Dated: Wednesday, July 19, 2017 09:46 hrs UTC

പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. ലോക്‌സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്താനുമായി ചൈന കൈകോര്‍ത്തിരിക്കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന. കശ്മീരില്‍ പാക് സൈന്യവും ചൈനീസ് സൈന്യവും ഒരുമിച്ചാണ് ഇടപെടുന്നതെന്നും ചൈന വിഷയത്തില്‍ എക്കാലത്തും കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള മുലായം മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.